കൊച്ചി കോര്‍പറേഷനിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം

കൊച്ചി : കൊച്ചി കോര്‍പറേഷനിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം. കലക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അറിയിച്ചു. ടൗണ്‍ പ്ലാനിങ് സ്ഥിരം സമിതിയില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, കോര്‍പറേഷനിലെ സി.പി.എം കൗണ്‍സിലറായ എം.എച്ച്.എം അഷ്‌റഫ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് എം.എച്ച്.എം അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. കോര്‍പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അഷ്‌റഫ് ആരോപിച്ചു.

ടൗണ്‍ പ്ലാനിങ് സ്ഥിരം സമിതിയില്‍ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്ന് എം.എച്ച്.എം അഷ്‌റഫ് ജനുവരിയില്‍ രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *