കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം. ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മേയര്‍ ആരോപിച്ചു. ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് സോണല്‍ ഓഫീസുകളില്‍ സാധാരണക്കാര്‍ അടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി യോഗത്തില്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം

ആരോപണം അന്വേഷണത്തില്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. നേമം സോണല്‍ ഓഫീസില്‍ ഏകദേശം 26 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്.

അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതര്‍ക്കം തുടങ്ങി. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *