പോത്തന്‍കോട് ട്ടാപ്പകല്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം : പട്ടാപ്പകല്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോട് കാവുവിളയിലാണ് സംഭവം. ഭര്‍തൃസഹോദരന്‍ സിബിന്‍ ലാലാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലാകുമ്ബോള്‍ പ്രതിയും വിഷം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇയാളും ചികിത്സയിലാണ്.

ഡീസല്‍ ഒഴിച്ചാണ് ഭര്‍തൃസഹോദരന്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകെ ഓടിയെത്തിയ പ്രതി ഡീസല്‍ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടേയും സ്ത്രീകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകശ്രമം. ഇവരാണ് യുവതിയുടെ ദേഹത്തേക്ക് പടര്‍ന്ന തീ വെള്ളമൊഴിച്ച്‌ കെടുത്തിയത്. ആക്രമണത്തില്‍ അരയ്‌ക്ക് താഴേക്ക് യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പ്രതിയില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും കുത്തി കൊല്ലും കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ കാരണം എട്ട് മാസമായി മകള്‍ തന്റെ വീട്ടില്‍ ആയിരുന്നുവെന്നും യുവതിയുടെ അമ്മ അറിയിച്ചു.

പിടികൂടുന്നതിനിടെ വിഷം കഴിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി. ആംബുലന്‍സില്‍ നിന്ന് ഇറങ്ങാതിരുന്ന ഇയാളെ ബലം പ്രയോഗിച്ചാണ് ഇറക്കിയത്. വിഷം കഴിച്ചില്ല എന്നാണ് ഇയാള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *