പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും ചികിത്സക്കായി 5 ദിവസമാണ് പോയതിന്നു സുധാകരന്‍ വ്യക്തമാക്കി. മോണ്‍സന്‍ മാവുങ്കലുമായി ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടി പറയവേയായിരുന്നു സുധാകരന്റെ പ്രതികരണം.

മോന്‍സനുമായി തനിക്ക് പണമിടപാടില്ല. ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മോന്‍സനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാരകന്‍ കൂട്ടിച്ചേര്‍ത്തു.

ആഡംബരവും അലങ്കരവും കണ്ടാല്‍ ആരും വിശ്വസിച്ച്‌ പോകും. താന്‍ മാത്രമല്ല വിശ്വസിച്ചത്. ബെന്നി ബെഹ്‌നാന്റൈ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

മോന്‍സന്റെ വീട് സന്ദര്‍ശിച്ചതില്‍ തനിക്ക് യാതൊരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ല. അയാളുടെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സക്ക് മാത്രമായാണ് പോയത്. അതില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് ഏത് ഇന്ദ്രന്‍ പറഞ്ഞാലും അംഗീകരിക്കില്ല.

എല്ലാവരോടും ആലോചിച്ച്‌ തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കും. സെമി കേഡര്‍ സംവിധാനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *