നവ്‌ജ്യോതി സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

ചണ്ഡിഗഡ്: പഞ്ചാബ് അധ്യക്ഷ സ്ഥാനം നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.

പാര്‍ട്ടിയുടെയും പഞ്ചാബി​ന്റെയും വികസനത്തിന് താന്‍ ഒരിക്കലും തടസ്സം നില്‍ക്കില്ല. പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു പറയുന്നു. 72 ദിവസം മാത്രമാണ് സിദ്ദു ചുമതല വഹിച്ചത്.

ചരണ്‍ജിത് സിംഗ് ഛന്നി മന്ത്രിസഭയിലെ പുതിയ അംഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നതിനു പിന്നാലെയാണ് പുതിയ തര്‍ക്കം ഉടലെടുത്തത്. ചില എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥരായിരുന്നു.

അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ പ്രവര്‍ത്തകരുടെ അമര്‍ഷം ഒഴിവാക്കാന്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിദ്ദു മാറിനില്‍ക്കുന്നതാണെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *