കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സി.പി.ഐ. നേതാവും ജെ.എന്‍.യു. സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും ദളിത്‌ നേതാവുമായ ജിഗ്‌നേഷ്‌ മേവാനി സാങ്കേതിക കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസിനുള്ള പിന്തുണ തുടരും. ഡല്‍ഹി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വച്ച്‌ രാഹുല്‍ ഗാന്ധി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഭഗത്‌ സിങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഭഗത് സിംഗ് പ്രതിമയില്‍ രാഹുലിനോടൊപ്പം കനയ്യയും ജിഗ്നേഷും പുഷ്പാര്‍ച്ചന നടത്തി.

കോണ്‍ഗ്രസ് ഒരു പാര്‍ട്ടിമാത്രമല്ലെന്നും ഒരു ആശയം കൂടിയാണെന്നും കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്നും കനയ്യ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *