വളയാര്‍ അണക്കെട്ടില്‍ കാണാതായ 3 വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : വളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ്, സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍. പൂര്‍ണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെത് പിന്നീടുമാണ് കണ്ടെത്തിയത് .

ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *