കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് സ്വീകരണം നല്‍കി

നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തംപള്ള ബ്രാഞ്ച് സമ്മേളനത്തിന്റെ പരിപാടിയായി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ വന്ന ബൂത്ത് പ്രസിഡണ്ട് ടി.എം.ശശി പ്രവര്‍ത്തകരായ ഒ . പ്രിയേഷ് , കെ.ഷാജി രാധ. ഷീമ അര്‍ജൂനന്‍, വി.കെ.കുഞ്ഞിരാമന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി..

കേരള പൂരക്കളി അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ ടി. അമ്ബാടിയെ അനുമോദിച്ചു.. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ട്‌അം ലോക്കല്‍ കമ്മിറ്റി അംഗം ടി.പി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സി.രവീന്ദ്രന്‍, ജില്ല കമിറ്റി അംഗം വി.വി.രമേശന്‍ . ഏരിയാ സെക്രട്ടറി അഡ്വ.കെ. രാജ് മോഹനല്‍, ലോക്കല്‍ സെക്രട്ടറി എ. ശബരീശന്‍ . വി.സുകുമാരന്‍ , പ്രിയേഷ് എന്നിവര്‍ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *