വാക്സിന്‍ ഇടവേളയില്‍ ഇളവ്; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: പണം നല്‍കി വാക്സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും സ്റ്റേ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപെട്ടില്ല.

കിറ്റക്സ് കമ്ബനിയുടെ ഹര്‍ജിയില്‍ വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയ ജീവനക്കാരുടെ എണ്ണം അറിയിക്കാന്‍ കിറ്റക്സിന് കോടതി നിര്‍ദേശം നല്‍കി. ഫലപ്രാപ്തി കണക്കിലെടുത്താണ് രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി.
കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞെന്നും വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ചില വിഭാഗങ്ങള്‍ക്ക് ഇടവേള നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സിന്‍ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്

Leave a Reply

Your email address will not be published. Required fields are marked *