വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എഐസിസി അംഗത്വവും വി.എം സുധീരന്‍ രാജിവച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് നേരത്തെ നല്‍കിയിരുന്നു.

കേരളത്തിലെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമായി പറയുന്നത്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതിനൊപ്പമാണ് എഐസിസി അംഗത്വവും രാജിവച്ചതെന്നാണ് സൂചന. കത്ത് ഇന്നലെയാണ് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുന്നത്. കെപിസിസിയുടെ പുതിയ നേതൃത്വത്തോടുള്ള വിയോജിപ്പും അതിനോട് ഹൈക്കമാന്‍ഡ് അനുകൂലമായ നിലപാട് എടുക്കാത്തതുമാണ് സുധീരനെ പ്രകോപിപ്പിച്ചത്.

നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് സുധീരന്‍ രാജിവച്ചിരുന്നു. സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടുവെന്നും കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറോട് എത്രയും വേഗം സുധീരനുമായി സംസാരിച്ച്‌ അനുരഞ്ജനത്തിലെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

You may missed