നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: സിനിമ, സീരിയല്‍ താരം പട്ടത്ത് ചന്ദ്രന്‍(തൃശൂര്‍ ചന്ദ്രന്‍) അന്തരിച്ചു. 59 വയസായിരുന്നു. ഇന്നലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്.

കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളില്‍ അഭിനയിച്ചു. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.

കലാനിലയത്തിലെ അഭിനയം കണ്ടാണ് തൃശൂര്‍ ചന്ദ്രനെ സത്യന്‍ അന്തിക്കാട് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നീ സിനിമകളിലും, തോടയം എന്ന സീരിയലിലും അഭിനയിച്ചു. ഭാര്യ വിജയലക്ഷ്മി. മക്കള്‍ സൗമ്യ, വിനീഷ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed