അസം വെടിവയ്പ്: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട്:ബിജെപി നേതൃത്വം നല്‍കുന്ന അസമിലെ ഫാഷിസ്റ്റ് ഭരണകൂടം പോലിസിനെ ഉപയോഗിച്ച്‌ ദറങ് ജില്ലയില്‍ നടത്തിയ നരനായാട്ടിനെതിരേ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

അസമിലെ സംഭവങ്ങള്‍ അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കൗണ്‍സില്‍ അംഗം ഹുസൈന്‍ മൗലവി പറഞ്ഞു.

അസമില്‍ 800ഓളം കുടുംബങ്ങളെ മുന്നറിയിപ്പുപോലും നല്‍കാതെ കുടിയൊഴിച്ചതിനും പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്നതിനുമെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റുമാരായ ഒ ജംഷീര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗോള്‍ഡന്‍ പാലസ് പരിസരത്തില്‍ നിന്ന് തുടങ്ങിയ പ്രകടനം ശകുന്തള ജംഗ്ഷനില്‍ സമാപിച്ചു സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *