യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുന്നു: വി ഡി സതീശന്‍

കോട്ടയം : കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സിപിഎം വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെ കൂട്ടുപിടിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്.

കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും സതീശന്‍ പറഞ്ഞു.

എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നു.

ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എം കോട്ടയത്ത് ബി.ജെ.പിയോടൊപ്പം ചേര്‍ന്നാണ് സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക ധ്രുവീകരണത്തിന് കാരണമെന്നും സതീശന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *