‘വിശപ്പ് രഹിത കേരളം’ : സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം 28 ന്

തിരുവനന്തപുരം: പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ  പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സെപ്റ്റംബർ 28 ഉച്ചയ്ക്ക് 12 ന് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും .

ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് ‘ വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ പദ്ധതി.  സുഭിക്ഷ ഹോട്ടലിൽ നിന്നും 20 രൂപ നിരക്കിലാണ് ഉച്ചയൂണ് ആവശ്യക്കാർക്ക് നൽകുന്നത്. ഓരോ ഊണിനും  സബ്സിഡിയായി 5 രൂപ നടത്തിപ്പുകാർക്ക് സർക്കാർ നൽകും . കൂടാതെ മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും.

ശശി തരൂർ എം.പി , മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ,ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *