കൊപ്രക്കളത്തിന് തീപ്പിടിച്ചു; 2 ലക്ഷം രൂപയുടെ നഷ്ടം

കണ്ണൂര്‍:കൂത്തുപറമ്പ്‌ ആമ്പിലാട് നെയ്‌ച്ചേരി മഠപ്പുരക്ക് സമീപം കൊപ്രക്കളത്തിന് തീപ്പിടിച്ചു. ദാമോദരന്‍ കൊട്ടയോടന്‍ എന്നയാളുടെ വീട്ടുവളപ്പിലെ കൊപ്ര ഷെഡ്ഡിനാണ് വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. കൂത്തുപറമ്പ്‌ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു .

സ്റ്റേഷന്‍ ഓഫീസര്‍ പി.ഷനിത്തിന്റെ നേതൃത്വത്തില്‍ എത്തിയ കൂത്തുപറമ്ബ് ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.വി സഹദേവന്‍, സജിത്ത്.കെ, സി എം പ്രവീണ്‍, കെ.സി സിനീഷ്, റിജിന്‍, മുഹമ്മദ് സാഗര്‍, ചസിന്‍ ചന്ദ്രന്‍, ഹോം ഗാര്‍ഡ് സി കെ.രാജീവന്‍ തുടങ്ങിയ സേനാഗംങ്ങള്‍ ഒന്നര മണിക്കൂറിലേറെ കഠിന പരിശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. കൊപ്രഷെഡ്ഡും ഉണക്കാനിട്ടിരുന്ന കൊപ്രയും കത്തിനശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *