വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ്: അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തീയതിയും ആശുപത്രിയും തെറ്റായി രേഖപ്പെടുത്തിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

ഉദ്യോഗസ്ഥരുടെ പിഴവാണോ അതോ ബോധപൂര്‍വ്വം സംഭവിച്ചതാണോ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കണം. ബോധപൂര്‍വം സംഭവിച്ചതാണങ്കില്‍ കര്‍ശന നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.

രണ്ടാം ഡോസ് സര്‍ട്ടിഫിക്കറ്റില്‍ തിയതിയും വാക്സിന്‍ കേന്ദ്രവും മാറിപ്പോയെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ആലുവ സ്വദേശി കെപി ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

രണ്ടാം ഡോസ് ഏപ്രില്‍ മാസത്തില്‍ ആലുവയിലാണ് എടുത്തതെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിരിക്കന്ന തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *