തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: കര്‍ഷക പ്രഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആദ്യം ആഹ്വനം ചെയ്തത്.

ഹര്‍ത്താലിന്റെ ഭാഗമായി തൊഴിലാളികള്‍ പണി മുടക്കും. അഞ്ച് പേര് വീതമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *