വിവാദ പ്രസ്താവന: പാലാ ബിഷപ്പ് ആത്മ പരിശോധന നടത്തണമെന്ന് കാനം

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന ശരിയാണോയെന്ന് പാലാ ബിഷപ്പ് ആത്മ പരിശോധന നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാമര്‍ശം തിരുത്തുകയാണ് അദ്ദേഹം വേണ്ടതെന്ന് സി പി ഐ വ്യക്തമാക്കി.

മാര്‍പ്പാപ്പയെയാണ് പാലാ ബിഷപ്പ് മാതൃകയാക്കേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു. മനുഷ്യനെ വിഭജിക്കാന്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാവരും ചേര്‍ന്ന് മത സ്പര്‍ദ്ധ വളര്‍ത്താതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കാനം പറഞ്ഞു.

ഒരു വ്യക്തിയുടെ പരാമര്‍ശത്തിന്റെ പേരില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ല. അത് തിരുത്തേണ്ടത് അദ്ദേഹം തന്നെയാണ്. സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല. കേരളം ഭ്രാന്താലയം ആക്കരുതെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *