രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള യാത്രാ പാസ് ഇനി മൊബൈല്‍ ഫോണില്‍

കോവിഡ് കാലത്ത് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള യാത്രാ പാസ് ഇനി മൊബൈല്‍ ഫോണില്‍. രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്കെല്ലാം ഈ പാസ് ഡൗണ്‍ ലോഡ് ചെയ്തെടുത്ത് യാത്രയ്ക്കുപയോഗിക്കാം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘യൂണിവേഴ്‌സല്‍ പാസ് കം സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഫുള്ളി വാക്സിനേറ്റഡ് സിറ്റിസണ്‍സ്’ എന്ന പോര്‍ട്ടല്‍ വഴിയാണ് ഇത് ലഭ്യമാകുക.

പൊതുഗതാഗതം, ഓഫീസുകള്‍, മാളുകള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പ്രവേശനം എന്നിവക്കെല്ലാം ഈ പാസ് ഉപയോഗിക്കാം.

പാസ് എടുക്കുന്ന വിധം

epassmsdma.mahait.org എന്ന സൈറ്റില്‍ പ്രവേശിച്ച ശേഷം രജിസ്ട്‌റ്റേര്‍ഡ് ഫോണ്‍ നമ്ബര്‍ നല്‍കിയാല്‍ ഒ.ടി.പി. ലഭിക്കും. ഇത് നല്‍കിയാല്‍ കുത്തിവെപ്പിന്റെ ഒന്നാംഡോസും രണ്ടാംഡോസും ചെയ്തതടക്കമുള്ള വിവരങ്ങള്‍ തെളിയും. ഇവയെല്ലാം ഉറപ്പുവരുത്തിയ ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ 24 മണിക്കൂറിനകം ഫോണില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും. യാത്ര പോകുമ്ബോള്‍ ഫോണിലോ മെയിലിലോ ഇവ സൂക്ഷിച്ചാല്‍ പ്രത്യേകം യാത്രാ പാസുകളോ സത്യവാങ്മൂലങ്ങളോ കരുതേണ്ടതില്ല

Leave a Reply

Your email address will not be published. Required fields are marked *