പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : അമരീന്ദര്‍ സിംഗ് രാജിവച്ച്‌ ഒഴിഞ്ഞ പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് മുന്നിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ (ചമര്‍) നേതാവാണ് ചരണ്‍ജിത് സിംഗ് ചന്നി. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ നിര്‍ണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പങ്കെടുക്കാഞ്ഞത് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *