ചരണ്‍ സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11ന്

ന്യൂഡല്‍ഹി: ചരണ്‍ സിംഗ് ചന്നിയാണ് പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകുകയെന്ന് ഹൈക്കമാന്റ് . ചരണ്‍ജിത് സിങ് നാളെ രാവിലെ 11ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ചരണ്‍ജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു .2022 മാര്‍ച്ച്‌ വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

രണ്‍ധാവയുടെ പേര് പ്രഖ്യാപിച്ചയുടന്‍ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന ചുമതലയുള‌ള എഐസിസി സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

ചന്നിയെ താന്‍ പിന്തുണയ്‌ക്കുന്നതായും എഐസിസി തീരുമാനം അംഗീകരിക്കുന്നതായും സുഖ്ജീന്തര്‍ സിംഗ് രണ്‍ധാവെ അറിയിച്ചു. താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു ആദ്യം രണ്‍ധാവ അറിയിച്ചത്. പുതിയതായി രണ്ട് ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. ജാതിസമവാക്യങ്ങള്‍ പാലിച്ചാകും ഈ പേരുകള്‍ തിരഞ്ഞെടുക്കുകയെന്നാണ് വിവരം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി.

ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. 2015-16 സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു ചന്നി.

Leave a Reply

Your email address will not be published. Required fields are marked *

You may missed