സെറോ ടൈപ്പ് – 2 ഡെങ്കി വൈറസ് ; കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെ കുറിച്ച്‌ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങള്‍ക്കം കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.

അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. പനി പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധിക്കാന്‍ വേണ്ടിയുള്ള സംവിധാനം ആരംഭിക്കണം. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്യാനും അവശ്യമായ ലാര്‍വിസൈഡ്സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

അതേസമയം ഒത്തുചേരലുകള്‍ പരമാവധി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും അവലോകന യോഗം വിലിരുത്തി.രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും കൊവിഡ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. മാളുകള്‍, മാര്‍ക്കറ്റുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നുമാണ് കേന്ദ്ര നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *