പെട്രോളും ഡീസലും ജി എസ് ടിയില്‍ വന്നാലും കേന്ദ്രം സെസ് കുറയ്ക്കാതെ വില കുറയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയില്‍ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റേത്‌ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ജി എസ് ടി യോഗത്തില്‍ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളും ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തു.കേരളമടക്കം സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെട്രോളും ഡീസലും ഇപ്പോള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed