പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ 24 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

സെപ്തംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ 18 വരെയാണ് പരീക്ഷ. വി.എസ്.എസ്.ഇ പരീക്ഷ സെപ്തംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ 13 വരെ നടക്കും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ഓരോ പരീക്ഷയ്ക്കും ശേഷം അഞ്ച് ദിവസം വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച്‌ പരീക്ഷ നടത്താന്‍ ഇന്നലെയാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്.
സ്‌കൂളുകളിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമാണ്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടവേള നല്‍കി ഇന്നോ നാളെയോ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *