പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് രാജിവച്ചു. ശനിയാഴ്ച വൈകിട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയായിരുന്നു അപ്രതീക്ഷിത രാജി. അപമാനം സഹിച്ച്‌ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് അറിയിച്ചിരുന്നു. പിന്നാലെയാണ് രാജി പ്രഖ്യാപനം.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുമ്ബാണ് രാജി പ്രഖ്യാപനം ഉണ്ടായത്. അമരിന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ട് നിയമസഭാ കക്ഷി യോഗം ചേരാന്‍ എഐസിസി അനുവാദം നല്‍കിയത്. പിന്നാലെയാണ് അപമാനം ഇനി സഹിക്കാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് അറിയിച്ചത്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നവ്‌ജ്യോത് സിങ് സിദ്ദുവിന്‍െ്‌റ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ അമരീന്ദറിഴന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഏറെ നാളായി ആവശ്യമുയര്‍ത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed