ചന്ദ്രികക്കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: മുസ്ലിം ലീഗ് മുഖപത്രത്തിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്ബാകെ ഹാജരായി. ഇന്ന് വൈകിട്ട് നാലിനാണ് അദ്ദേഹം ഇ ഡി മുമ്ബാകെയെത്തിയത്.

ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇ ഡി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.

ചന്ദ്രികയുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയെന്ന നിലക്കാണ് ഇ ഡി മുമ്ബാകെ വിശദീകരണം നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു . ചന്ദ്രികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കും.ഇ ഡി മുമ്ബാകെ ഹാജരാകുന്നതിന് മുമ്ബ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

എല്ലാ അന്വേഷണങ്ങളുമായും സഹകരിക്കും. ഇ ഡി നടപടിയില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *