ബാ​ങ്കു​ക​ളു​ടെ കിട്ടാക്കടം പിരിക്കാന്‍ 30,600 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്‍റി

ന്യൂ​ഡ​ല്‍​ഹി: കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാന്‍ 30,600 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്‍റി. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ളെ സ​ഹാ​യി​ക്കാ​നാണ് കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ 30,600 കോ​ടി രൂ​പ​യു​ടെ ഗാ​ര​ന്‍​റി.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ല്‍ നി​ന്ന്​ ബാ​ഡ്​ ബാ​ങ്ക്​ ഏ​റ്റെ​ടു​ക്കു​ന്ന കി​ട്ടാ​ക്ക​ട​ത്തി​ല്‍ 15 ശ​ത​മാ​നം റൊ​ക്കം പ​ണ​മാ​യും ബാ​ക്കി 85 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ ഗാ​ര​ന്‍​റി​യാ​യും അ​ത​തു ബാ​ങ്കു​ക​ള്‍​ക്ക്​ ന​ല്‍​കാന്‍ തീരുമാനം.

കി​ട്ടാ​ക്ക​ടം ഈ​ടാ​ക്കാ​ന്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ദേ​ശീ​യ ആ​സ്​​തി പു​നഃ​സം​ഘ​ട​ന ക​മ്ബ​നി അ​ഥ​വാ, ബാ​ഡ്​ ബാ​ങ്കി​നു​വേ​ണ്ടി അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ്​ ഇ​ത്ര​യും തു​ക സ​ര്‍​ക്കാ​ര്‍ ഗാ​ര​ന്‍​റി ന​ല്‍​കു​ന്നതെന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗം പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ല്‍​കി​യ​താ​യി ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം പെ​രു​കു​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍ ബാ​ഡ്​ ബാ​ങ്ക്​ എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed