ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി

ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി.

നിലവിലെ ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും എന്നാല്‍ ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോഹ്ലി വ്യക്തമാക്കി.

കഴിഞ്ഞ എട്ടോ ഒമ്ബതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണെന്നും ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബാറ്റ്സ്മാനെന്ന നിലയില്‍ തുടര്‍ന്നും ടി20യില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോഹ്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *