മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സം​സ്ഥാ​നം ഒ​ട്ടാ​കെ ന​ട​പ്പാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സം​സ്ഥാ​നം ഒ​ട്ടാ​കെ ന​ട​പ്പാ​ക്കി ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍.

ഷോ​പ്പു​കളെ ആധുനിക വത്കരിക്കുന്നതിന്റെയും, തി​ര​ക്ക് ഒ​ഴി​വാ​ക്കുന്നതിന്റെയും ഭാഗമായാണ് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഇടങ്ങളിലിരുന്നു ആ​വ​ശ്യ​മു​ള്ള ബ്രാ​ന്‍​ഡ് മ​ദ്യം തെര​ഞ്ഞെ​ടു​ത്തു മു​ന്‍​കൂ​ര്‍ പ​ണ​മ​ട​ച്ചു ബു​ക്ക് ചെ​യ്യാ​നാ​വും.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്ബ​റി​ല്‍ ല​ഭി​ക്കു​ന്ന കോ​ഡു​മാ​യി ഔ​ട്ട്‌​ലെ​റ്റി​ല്‍ എ​ത്തി​യാ​ല്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കാ​തെ ഇ​തി​നാ​യി പ്ര​ത്യേ​കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ല്‍ നി​ന്നും മ​ദ്യം ലഭ്യമാക്കുന്നതുമാണ് പുതിയ സമ്ബ്രദായം. ഓ​ഗ​സ്റ്റ് 17 ന് ​ആ​രം​ഭി​ച്ച സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു വ​രെ 27 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ വി​ല്‍​പ​നയാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *