കോണ്‍ഗ്രസ് തകരുന്ന കൂടാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. അവിടെ നില്‍ക്കേണ്ടതില്ലെന്ന് അതില്‍ പ്രവര്‍ത്തിക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതുകൊണ്ടാണ് പലരും കോണ്‍ഗ്രസ് വിടുന്നത്. ഇത് ആരോഗ്യപരമായ പ്രവണതയായാണ് സിപിഎം വിലയിരുത്തുന്നതെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാന്‍ പലരും തയ്യാറാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലെ പലര്‍ക്കും അറിയാമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയിലേക്ക് പോകാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പലരും തീരുമാനിച്ചിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. പലരും ബിജെപിയിലേക്ക് പോയേക്കുമെന്ന് കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകള്‍ക്ക് അറിയുന്ന കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് വഴിവയ്‌ക്കുന്ന നയങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. അവരെ ശരിയായ രീതിയില്‍ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് അണികള്‍ തിരിച്ചറിഞ്ഞു. കൃത്യമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചത് ഇടതുപക്ഷമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed