ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍.

സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്.

ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവര്‍ത്തനത്തെ കുറിച്ചുള്ള അറിവുകള്‍ പുതു തലമുറയിലേക്ക് കൂടി പകര്‍ന്നു നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *