പുകഞ്ഞ കൊള്ളി പുറത്ത്: കെ. മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എം.പിയുമായ കെ. മുരളീധരന്‍.

പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കെ. മുരളീധരന്റെ ആദ്യപ്രതികരണം ആ ചാപ്‌ററര്‍ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed