കേന്ദ്രമന്ത്രി വി മുരളീധരന്‍ മാപ്പു പറയണമെന്ന് പിഡിപി

കൊച്ചി : പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയാണെന്ന് പരസ്യപ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ജുഡീഷ്യറിയെ അപമാനിക്കുകയായിരുന്നുവെന്നും പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍.

മഅ്ദനി വിഷയത്തില്‍ ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ പിഡിപി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്ബത്തൂര്‍ കേസില്‍ അന്യായമായി വിചാരണത്തടവിലടക്കപ്പെട്ട മഅ്ദനിയെ സ്‌പെഷ്യല്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെന്നൈ ഹൈക്കോടതി ആ വിധി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന് പരസ്യപ്രസ്താവന നടത്തിയ വി മുരളീധരന് ഭരണഘടനാ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പരസ്യമായി പച്ചക്കള്ളം വിളിച്ച്‌ പറയുന്ന മന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *