പാലാ ബിഷപ്പിനെതിരെ എ. വിജയരാഘവന്‍

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.

സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണം ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ ഐക്യത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപി സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ബിഷപ്പിനെ ബിജെപി പിന്തുണയ്ക്കാന്‍ കാരണമതാണെന്നും വിജയരാഘവന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയവരാണ് കോണ്‍ഗ്രസ്. എല്ലാതരം വര്‍ഗീയതയോടും കോണ്‍ഗ്രസ് സന്ധിചെയ്യുകയാണ്. ബിജെപിയുടെ പങ്ക് പറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിമര്‍ശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും വിജയരാഘവന്‍ ചോദിച്ചു. ജോസ്. കെ. മാണി പറഞ്ഞത് സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *