നിപ സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 17 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഭീതി ഉയര്‍ത്തിയ നിപ ആ​ശ​ങ്ക അ​ക​ലു​ന്നു. സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 17 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

ഇ​തോ​ടെ 140 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് ഇതുവരെ നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ നി​പ വൈ​റ​സ് ആ​ശ​ങ്ക ഏ​റെ​ക്കു​റെ ഒ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 15 പേ​രു​ടെ ഫ​ല​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ല. നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച വ​വ്വാ​ലു​ക​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും സാം​പി​ളു​ക​ളി​ലും വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഭോ​പ്പാ​ല്‍ ലാ​ബി​ലാ​ണ് സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *