നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: നടന്‍ റിസബാവ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അന്ത്യം. 55 വയസായിരുന്നു.

1990ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ റിസബാവ അവതരിപ്പിച്ച ‘ജോണ്‍ ഹോനായി’ എന്ന വില്ലന്‍ വേഷം മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ്. എറണാകുളം തോപ്പുംപടി സ്വദേശിയാണ്.

1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ‘ജോണ്‍ ഹോനായി’ എന്ന കഥാപാത്രത്തിലൂടെയാണ്. 150 ഓളം സിനിമകളിലും ഇരുപതോളം ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചു. ഏറെയും സ്വഭാവ നടനായും വില്ലനായുമായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പേരെടുത്തിരുന്നു.

നാടകത്തില്‍ നിന്നാണ് റിസബാവ എന്ന നടനെ കണ്ടെത്തിയതെന്ന് തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ അനുസ്മരിച്ചു.

കര്‍മ്മയോഗി (2011) എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *