നിപ്പ: കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കുമെന്ന് കര്‍ണാടക

ബെംഗളുരു: നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കുമെന്ന് കര്‍ണാടക. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. എല്ലാ അതിര്‍ത്തി ജില്ലകളിലും വിപുലമായ നിരീക്ഷണ നടപടികള്‍ സ്വീകരിച്ചെന്നും കര്‍ണാടക ആരോഗ്യ കമ്മീഷണര്‍ ഡോ. കെ.വി ത്രിലോക് ചന്ദ്ര വ്യക്തമാക്കി.

കേരളത്തില്‍ നിപ്പ വൈറസ് ബാധയും മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിറദേശം നല്‍കിയത്. പനി, ക്ഷീണം, തലവേദന, ശ്വാസതടസ്സം, ചുമ, ഛര്‍ദ്ദി, പേശി വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി കേരളത്തില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *