പാലാ ബിഷപ്പിന്‌ സംരക്ഷണമൊരുക്കണമന്ന് ബി.ജെ.പി

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്രത്തിന് കത്തയച്ചു.

ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. ബിഷപ്പ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്താന്‍ ധൈര്യം നല്‍കിയതെന്നും ഭീഷണിപ്പെടുത്തുന്ന തരം ഭാഷയാണ് പ്രതിഷേധ ജാഥയില്‍ ഉപയോഗിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *