സിലബസ് വിവാദം: ന്യായവാദങ്ങള്‍ ദുര്‍ബലമെന്ന്‌ എസ് എസ് എഫ്

കാസര്‍കോട്:ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍ എന്താണ് എന്ന് പഠിപ്പിക്കാന്‍ സാധിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരിക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മാനിഫെസ്റ്റോ ആയി കരുതുന്ന ‘ബെഞ്ച് ഓഫ് തോട്ട്സ്’ പോലെയുള്ള പുസ്തകങ്ങള്‍ സിലബസില്‍ കയറിക്കൂടിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ പറഞ്ഞു.

എസ് എസ് എഫ് കാസര്‍ഗോഡ് ജില്ല സാഹിത്യോത്സവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ചിലര്‍ ഉന്നയിക്കുന്ന ന്യായ വാദങ്ങള്‍ ബാലിശമാണ്.

ഭാവിയില്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് ഒരു സാമൂഹിക പ്രാധാന്യമുണ്ടാകാന്‍ യൂണിവേഴ്സിറ്റി തലത്തില്‍ പഠിപ്പിക്കുന്നത് കാരണമാകും. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവി വത്കരണം ശക്തമായി നടന്നുകൊണ്ടിരിക്കെ നല്ല ജാഗ്രതയോടെയാകണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed