ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്‍െ്‌റ പേര് നിര്‍ദേശിച്ചത്. ഗാന്ധി നഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഭൂപേന്ദ്രിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നതെങ്കിലും അവസാന നിമിഷം ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്‌

Leave a Reply

Your email address will not be published. Required fields are marked *