നടന്‍ രമേശ് വലിയശാല അന്തരിച്ചു

തിരുവനന്തപുരം: സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു.

ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ 22 വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *