ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചു.

ഗവര്‍ണര്‍ ആചാര്യ ദേവ്റത്തിനു മുന്നില്‍ രാജി കത്ത് സമര്‍പ്പിച്ച രുപാനി രാജിക്ക് പ്രത്യേകിച്ച്‌ കാരണങ്ങള്‍ ഒന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങളായി ഗുജറാത്ത് മന്ത്രിസഭയെ ചുറ്റിപറ്റി ബി ജെ പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും രുപാനിയുടെ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രാജിയുടെ കാരണം അന്വേഷിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ബി ജെ പിയില്‍ നേതൃമാറ്റം സര്‍വസാധാരണമാണെന്നായിരുന്നു രുപാനിയുടെ മറുപടി.

ഗുജറാത്ത് ജനതയെ സേവിക്കാന്‍ അവസരം നല്‍കിയ ബി ജെ പി നേതൃത്വത്തിന് നന്ദി പറഞ്ഞ രുപാനി എന്നാല്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണെന്നും അത് വളരെ ദീര്‍ഘമായ ഒരു കാലയളവാണെന്നും രുപാനി വ്യക്തമാക്കി. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിനു കീഴില്‍ താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ഗുജറാത്ത് ജനത ബി ജെ പിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ താന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജി സമര്‍പ്പിച്ച ശേഷം രുപാനി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *