കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: കേരള ടൂറിസത്തെ വിരല്‍ത്തുമ്ബില്‍ എത്തിക്കുന്ന മൊബൈല്‍ ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കി . ടൂറിസത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയത്തിന് രൂപം കൊടുത്തിരിക്കുന്നത്.ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കുന്നു.

ഓരോ പഞ്ചായത്തുകളിലെ ടൂറിസം ശ്രദ്ധ കിട്ടേണ്ട കേന്ദ്രങ്ങളെ കുറിച്ചും അവിടുത്തെ സവിശേഷതകളെ കുറിച്ചും നാട്ടുകാര്‍ക്ക് തന്നെ ആപ്പിലൂടെ വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാം.

ഇതിലൂടെ സ്ഥിരം ടൂറിസം കേന്ദ്രങ്ങള്‍ക്ക് അപ്പുറം സഞ്ചാരികളെ ആകര്‍ഷിക്കുന്ന അത്ര അറിയപ്പെടാതെ പോയ സ്ഥലങ്ങളും ആപ്പിലൂടെ ജനകീയമാകുമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *