“നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ പറഞ്ഞാൽ പോര”; സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഐഎസ്ആർഒ കാർഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി.

ട്രേഡ് യൂണിയനുകള്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ യൂണിയനുകള്‍ നിയമപരമായ മാര്‍ഗം തേടണം. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. തൊഴിലും അവകാശവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണെന്നും കോടതി നിർദേശിച്ചു.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറ‍ഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സ‍ർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുള്ളൂ. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *