വിഴിഞ്ഞം തെരുവ് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച

കോവളം:  വിഴിഞ്ഞം തെരുവ് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്ര ഓഫീസിന്റെ പുറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷണം. ക്ഷേത്രത്തിനകത്തു അകത്ത് കടന്ന കള്ളന്‍ മേശ കുത്തിത്തുറന്ന് പണവും നിലവിളക്കും അപഹരിച്ചു.

ബുധനാഴ്ച രാത്രിയിലായിരുന്നു കവര്‍ച്ച. തൊട്ടടുത്ത വീടുകളിലും മോഷണശ്രമം നടന്നെങ്കിലും വില പിടിപ്പുള്ള ഒന്നും നഷ്ടമായില്ല. ക്ഷേത്ര ഓഫീസിനുള്ളില്‍ ഫയലുകള്‍ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *