തമിഴ്‌നാട്ടില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി.

ഒക്ടോബര്‍ 31 വരെയാണ് വിലക്ക്.  പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മത സാസംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്കുള്‍പ്പെടെയാണ് വിലക്ക്.

കേരളത്തില്‍ കോവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതും തമിഴ്‌നാട്ടില്‍ വിലക്കുകള്‍ നീട്ടാന്‍ കാരണമായി. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.

ഇന്നലെ 1596 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരിച്ചു. 1534 പേര്‍ക കോവിഡ് മുക്തരായി. ആകെ 16221 പേരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 35094 പേര്‍ കൊവിഡ ബാധിച്ച് മരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *