കെ എസ് ആര്‍ ടി സി ഡിപ്പോകളിലെ മദ്യവില്‍പന; ആലോചന നടന്നിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം:കെ എസ് ആര്‍ ടി സി ഡിപ്പോകളിലെ മദ്യവില്‍പന സംബന്ധിച്ച്‌ ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്‌ലെറ്റുകള്‍ മാറ്റാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *