ഡി. രാജയ്ക്ക് സിപിഐ ക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ പൊലീസിനെതിരെ ആനി രാജ നടത്തിയ പ്രസ്താവനയെ ന്യായീകരിച്ചതിനാണ് വിമര്‍ശനം.

ഡി. രാജയെ നേരിട്ട് അതൃപ്തി അറിയിക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടായിരുന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. ഇതിനെതിരേ നേരത്തെ തന്നെ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി തന്നെ പ്രസ്താവനയിലുള്ള എതിര്‍പ്പ് കേന്ദ്ര നേതൃത്വത്തിനെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

പക്ഷേ സംഭവത്തില്‍ ആനിരാജയെ പിന്തുണച്ചു കൊണ്ടായിരുന്നു ഡി. രാജയുടെ നിലപാട്. കേരളത്തിലായാലും യുപിയിലായാലും പൊലീസിനെ വിമര്‍ശിക്കണമെങ്കില്‍ വിമര്‍ശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചത്.

ഈ പ്രസ്താവനയ്ക്ക് എതിരേയാണ് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് നിലപാട് എടുത്തിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് പ്രസ്താവന തെറ്റാണെന്ന് വിലയിരുത്തിയിട്ടും വീണ്ടും ജനറല്‍ സെക്രട്ടറി പ്രസ്താവനയെ ന്യായീകരിച്ചത് ശരിയായില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ എതിര്‍പ്പ് കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ബിനോയ് വിശ്വം എംപിയെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *