ഫ്ലാറ്റ് പീഡനകേസ്: പ്രതി മാര്‍ട്ടിന് ജാമ്യം

കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കിയ മാര്‍ട്ടിന്‍ എന്നാല്‍ വിവാഹത്തിന് തയ്യാറായില്ല. തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചത്തിന്റെ പ്രകോപനത്തില്‍ മാര്‍ട്ടിന്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്ന വീഡിയോ ചിത്രീകരിയ്ക്കുകയുമായിരുന്നു.

ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി ബെംഗളൂരുവില്‍ സുഹൃത്തിന്‍റെ അടുത്ത് എത്തിയതിന് ശേഷം പരാതി നല്‍ക്കുകയായിരുന്നു. രണ്ട് മാസത്തോളം കേസില്‍ നടപടി സ്വീകരിക്കാതിരുന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് മര്‍ദ്ദനത്തിന്‍റെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

തൃശ്ശൂര്‍ മുണ്ടൂരില്‍ കാട്ടില്‍ അയ്യന്‍കുന്ന് നിന്നും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിനെ പിടികൂടി. പ്രതിക്കെതിരെ ബലാല്‍സംഗം അനധികൃതമായി തടഞ്ഞുവെയ്ക്കല്‍ ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *