വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ലെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം: എ.ആര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന്‍.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ലെന്നും വാസവന്‍ പറഞ്ഞു.
എ.ആര്‍ ബാങ്ക് വിഷയത്തില്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കുന്ന കെ.ടി ജലീലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എ.ആര്‍ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വരണമെന്ന ജലീലിന്റെ പ്രസ്താവന നേരത്തെ സി.പി.എം തള്ളിക്കളഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ ജലീലിനെതിരെ പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവനും രംഗത്തെത്തി. സഹകരണ ബാങ്കിലെ ഇ.ഡി അന്വേഷണം സി.പി.എം നിലപാടിന് എതിരാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും ജലീല്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയരാഘവന്‍ അറിയിച്ചു. ജലീലിന്റെ പ്രസ്താവനയില്‍ വിജയരാഘവന്‍ അതൃപ്തി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *